ബംഗളൂരു: ദ കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്‌റ്റോറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: കേരളത്തില്‍ എതിര്‍പ്പുകള്‍ വിഫലം, കേരള സ്റ്റോറിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍
അതേസമയം, വെള്ളിയാഴ്ച പ്രദർശനത്തിന് എത്തിയ ദ കേരള സ്റ്റോറി സിനിമയെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ദ കേരള സ്റ്റോറി സാങ്കൽപ്പിക സിനിമയാണെന്നും സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രം പ്രദർശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. സിനിമയുടെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലേയെന്നും കോടതി ഹർജിക്കാരോട് ചോദിച്ചു.
Post Your Comments