Latest NewsNewsBusiness

ലോക ബാങ്കിന്റെ തലവനായി ഇന്ത്യൻ വംശജനായ അജയ് ബാംഗ ചുമതലയേൽക്കും, തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഈ വർഷം ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്

ലോക ബാങ്കിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജനും, മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗ ചുമതലയേൽക്കും. 25 അംഗ എക്സിക്യൂട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. എതിരില്ലാതെയാണ് അജയ് ബാംഗ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം രണ്ടിനാണ് പ്രസിഡന്റായി ചുമതലയേൽക്കുക. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം.

ഈ വർഷം ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. 63-കാരനായ ബാംഗ നിലവിൽ ജനറൽ അറ്റ്‌ലാന്റികിൽ വൈസ് ചെയർമാനാണ്. 11 വർഷത്തോളം മാസ്റ്റർ കാർഡിന്റെ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലും, ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിലുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Also Read: അശ്വതി അച്ചുവിന്റെ കുഴിയിൽ വീണത് പോലീസുകാർ മാത്രമല്ല, രാഷ്ട്രീയ നേതാവും സംവിധായകനും; ‘അനുശ്രീ അനു’വും ഇവൾ തന്നെ !

shortlink

Related Articles

Post Your Comments


Back to top button