News

പ്രവാസി യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി: സംഭവം കുവൈറ്റില്‍

കുവൈറ്റ്: പ്രവാസി യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുവൈറ്റിലാണ് സംഭവം. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍ ആണ് ഭാര്യ ജീനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്.

Read Also: ഗോ ഫസ്റ്റിൽ പ്രതിസന്ധി തുടരുന്നു! എല്ലാ വിമാന സർവീസുകളും മെയ് 9 വരെ റദ്ദ് ചെയ്തു

സാല്‍മിയയില്‍ ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നു വീണു മരിച്ചനിലയില്‍ സൈജുവിനെയാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറി പരിശോധിക്കുമ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരാവുന്നത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയായിരുന്നു  ജീന.

 

 

shortlink

Related Articles

Post Your Comments


Back to top button