News

‘കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഒരു കോടി രൂപ കിട്ടാന്‍ എവിടെ വരണം: ദീപ നിശാന്ത്

തൃശൂര്‍: സംസ്ഥാനത്ത് ഏറെ വിവാദമായ ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയെ പരിഹസിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഒരു കോടി രൂപ എവിടെ വന്നാല്‍ കിട്ടുമെന്ന് എഴുത്തുകാരി ദീപ നിശാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Read Also:പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും നിൽക്കുന്ന അഞ്ജൂ അല്ലെ പുറത്ത് പോകേണ്ടത്: വിമർശനവുമായി മനോജ്

‘രാഷ്ട്രീയജാഗ്രതയുള്ള ഒരു കൂട്ടം മനുഷ്യരുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ടീസറിലെ 32000 തിരുത്തി 3 എന്നാക്കിയിട്ടുണ്ട്. ഹിന്ദു ഐക്യവേദീന്റെ 1 കോടി രൂപ എവിടെ വന്നാ കിട്ടും?’ അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിനിമയുടെ ടീസറിലോ ട്രെയിലറിലോ 32,000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാഗ്ദാനം. സംഘടനയുടെ നേതാവായ ആര്‍.വി. ബാബുവിന്റെ ഫോട്ടോ വെച്ചായിരുന്നു ഇനാം പോസ്റ്റര്‍. ഇക്കാര്യത്തില്‍ ടീസറിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഹാജരാക്കിയാണ് ദീപയുടെ വെല്ലുവിളി.

സിനിമയുടെ കള്ള പ്രചാരണത്തിനെതിരെ നിയമപരമായും അല്ലാതെയും പ്രതിരോധം ഉയര്‍ന്നതോടെ, ടീസറില്‍നിന്ന് ‘32000 യുവതികളുടെ കഥ’ എന്നത് തിരുത്തി 3 എന്നാക്കിയിരുന്നു. ഇതിന്റെ അടക്കം സ്‌ക്രീന്‍ ഷോട്ടുമായാണ് ദീപ ഹിന്ദു ഐക്യവേദിക്കെതിരെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button