Latest NewsKeralaNews

റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്

തിരുവനന്തപുരം: റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്ക്. കൂടെയുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടിൽ ലീല(63) ആണ് റബർ ഷീറ്റ് വേസ്റ്റിനു വേണ്ടി നിർമിച്ചിരുന്ന കുഴിയിൽ അകപ്പെട്ടത്.

ആൾമറ ഇല്ലാതെ സ്ലാബ് മൂടിയ കുഴി ആയിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടികളാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡർ ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു.

തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എടി ജോർജ്, നിസാറുദ്ദീൻ, ഗിരീഷ്കുമാർ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button