KeralaLatest NewsNews

പൂരങ്ങളുടെ പൂരം: തൃശൂർ പൂരം നാളെ, ഇന്ന് പൂര വിളംബരം

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ. ഇന്ന് പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന എറണാകുളം ശിവകുമാറാണ് ഇന്നു രാവിലെ 11.30ന് തെക്കേ ഗോപുരനട തുറക്കുക.

നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍.

മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായി ശിവകുമാറുണ്ടാകും. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍.

shortlink

Related Articles

Post Your Comments


Back to top button