KeralaLatest NewsNews

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്രത്തെ അറിയിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം പത്തിന് ചേരുന്ന ഉന്നതതല യോഗത്തില്‍ മോട്ടോര്‍ വാഹന നിയമഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി.

എഐ ക്യാമറയ്‌ക്കെതിരെ പരാതി വന്നതുകൊണ്ട് ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പാണ് ശുപാര്‍ശ ചെയ്തത്. സേഫ് കേരള പദ്ധതിയില്‍ വിജിലന്‍സ് നടത്തിയത് പ്രാഥമിക പരിശോധനയാണെന്നും ആന്റണി രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button