Latest NewsKeralaNews

പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു: യുവാവ് പിടിയിൽ

പരിയാരം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആണ് യുവാവ് ആക്രമിച്ചത്. സംഭവത്തില്‍, പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ചക്കരക്കൽ മുഴപ്പാലയിലെ പൂക്കണ്ടി ഹൗസിൽ പി. ഷമലിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഭാര്യ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടത് അന്വേഷിക്കാൻ എത്തിയതായിരുന്നു ഇവര്‍.

എസ്ഐ കെവി സതീശൻ, സിവിൽ പൊലീസ് ഓഫീസർ സോജി അഗസ്റ്റിൻ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടയില്‍ ഷമലിന് കൈക്കും നെറ്റിക്കും മുറിവേറ്റു.

അറസ്റ്റിലായ ഷമലിനെ പരിയാരം മെഡി. കോളജിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button