KeralaCinemaMollywoodLatest NewsNewsEntertainment

ചിരിയുടെ തമ്പുരാൻ മാമുക്കോയ വിടവാങ്ങി

കോഴിക്കോട്: ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന മാമുക്കോയ വിടവാങ്ങി. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.

shortlink

Related Articles

Post Your Comments


Back to top button