Latest NewsKeralaNews

ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായി സെന്തില്‍ അല്ലേ?

ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായി സെന്തില്‍ അല്ലേ? പിന്നെങ്ങനാ ബിജെപിക്കാര്‍ മഴ വെള്ളം കൊണ്ട് പോസ്റ്റര്‍ ഒട്ടിക്കുന്നത്: ശ്രീകണ്ഠന്റെ വാദങ്ങളെ പൊളിച്ചടക്കി സന്ദീപ് വാര്യര്‍

പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ തന്റെ പോസ്റ്റര്‍ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തില്‍ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ വാദത്തെ പൊളിച്ചടക്കി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക്
എതിരായി നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും ഉള്ള
ശ്രീകണ്ഠന്റെ പ്രതികരണമാണ് സന്ദീപ് വാര്യര്‍ പൊളിച്ചത്.

Read Also: പോസ്റ്റര്‍ ആരോ മഴവെള്ളത്തില്‍ വന്ദേ ഭാരതിന്റെ വിന്‍ഡോ ഗ്ലാസില്‍ എടുത്ത് വെച്ചത്, പിന്നില്‍ ബിജെപി:വി.കെ. ശ്രീകണ്ഠന്‍

ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂര്‍ പഞ്ചായത്തിലെ തുടുക്കി കോണ്‍ഗ്രസ്സ് വാര്‍ഡ് മെമ്പറുമായ സെന്തില്‍ അല്ലേ ?
താന്‍ സ്വന്തം പോസ്റ്റര്‍ വന്ദേ ഭാരത് ട്രെയിനില്‍ ഒട്ടിക്കാന്‍ അനുയായിയെ ഷോര്‍ണൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള അട്ടപ്പാടിയില്‍ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ? എന്നാണ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂര്‍ പഞ്ചായത്തിലെ തുടുക്കി കോണ്‍ഗ്രസ്സ് വാര്‍ഡ് മെമ്പറുമായ സെന്തില്‍ അല്ലേ ?
താന്‍ സ്വന്തം പോസ്റ്റര്‍ വന്ദേ ഭാരത് ട്രെയിനില്‍ ഒട്ടിക്കാന്‍ അനുയായിയെ ഷോര്‍ണൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള അട്ടപ്പാടിയില്‍ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ ? പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല ന്യായീകരിക്കാന്‍ പച്ചക്കള്ളവും പറഞ്ഞിരിക്കുന്നു ശ്രീകണ്ഠന്‍ . ഉളുപ്പുണ്ടെങ്കില്‍ രാജ്യത്തോട് മാപ്പ് പറയുക’.

 

 

shortlink

Related Articles

Post Your Comments


Back to top button