Latest NewsKeralaNews

മദ്യപിച്ച് ആശുപത്രിയിലെത്തി ബഹളം വെച്ചു: കോമഡി പരിപാടി താരത്തിനെതിരെ കേസ്

കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിലെത്തി ബഹളം വെച്ച കോമഡി പരിപാടി താരത്തിനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ ഇയാൾ ഇവരോട് തട്ടിക്കയറുകയായിരുന്നു.

Read Also: കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ചു: കേസെടുത്ത് എക്‌സൈസ്

രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

Read Also: കര്‍ണാടകയില്‍ ഇക്കുറിയും താമര വിരിയുമോ? പ്രബല സമുദായമായ ലിംഗായത്തുകാരുടെ വോട്ടുകള്‍ ബിജെപിക്ക്

shortlink

Related Articles

Post Your Comments


Back to top button