KeralaMollywoodLatest NewsNewsEntertainment

ഹിന്ദു യുവതിയെ നിര്‍ബന്ധിച്ച്‌ മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി: വിവാദമായ ‘ദ കേരള സ്റ്റോറി’ തിയേറ്ററുകളിലേക്ക്

ചിത്രം മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും

കേരളത്തില്‍ വന്‍ ചര്‍ച്ചാവിഷയമായ ‘ദ കേരള സ്റ്റോറി’ റിലീസിന് ഒരുങ്ങുന്നു. ചിത്രം മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും.  ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദീപ്‌തോ സെനാണ്. ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

READ ALSO: തൃശൂര്‍ പൂരത്തിന്റെ പിറവിക്ക് കാരണമായത് 1796ലെ അതിശക്തമായ പേമാരിയും കാറ്റും, ചരിത്രം ഇങ്ങനെ

കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോളിവുഡ് താരം അദാ ശര്‍മയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിര്‍ബന്ധിച്ച്‌ മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും കഥാപാത്രം പറയുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു.

shortlink

Post Your Comments


Back to top button