Latest NewsKeralaNewsCrime

കാട്ടിൽ നിന്ന് വന്നപ്പോൾ ലീല കൂടെയില്ല, ഭർത്താവ് ആരോടും പറഞ്ഞില്ല, യുവതിയുടെ മരണത്തില്‍ സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

2019ൽ ലീലയുടെ മകന്‍ രേണുവിനെ സഹോദരി ഭര്‍ത്താവ് രാജന്‍ കൊലപ്പെടുത്തിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറിയിൽ ആദിവാസി യുവതി മരണപ്പെട്ട സംഭവത്തിൽ സഹോദരി ഭര്‍ത്താവ് രാജന്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.

READ ALSO: കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല

ലീലയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭര്‍ത്താവ് രാജഗോപാലനും സഹോദരി ഭര്‍ത്താവ് രാജനും ഉള്‍പ്പടെ അഞ്ചുപേർ വനവിഭവങ്ങള്‍ ശേഖരിക്കാനായി   അമരാട്മല കയറിയിരുന്നു.  എന്നാല്‍,  തിരിച്ചെത്തിയപ്പോള്‍ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെ ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ച്‌ വെച്ചു. ദിവസങ്ങള്‍ക്ക് ശേഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ നൽകിയ പരാതിയിൽ നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്.

2019ൽ ലീലയുടെ മകന്‍ രേണുവിനെ സഹോദരി ഭര്‍ത്താവ് രാജന്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജയിലില്‍ ആയിരുന്ന രാജന്‍ ഒരുമാസം മുമ്പാണ് കോളനിയില്‍ വീണ്ടും എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button