KeralaLatest News

‘ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് ‘ വന്ദേ ഭാരതിനെക്കുറിച്ച് രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ

സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ കാസർക്കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെ പുകഴ്ത്തി മകൻ അമൽ ഉണ്ണിത്താൻ. ‘ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചത്’. അച്ഛനെ ട്രോളുകയാണോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

അങ്ങനെയാമെങ്കിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കാൻ മുൻകൈ എടുത്ത എനിക്കും അഭിനന്ദനങ്ങൾ തുടങ്ങി രീതിയിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കേന്ദ്രം വന്ദേഭാരത് അനുവദിച്ചതെന്ന തരത്തിൽ കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

കൂടാതെ തന്റെ നിരന്തര സമ്മർദ്ദപ്രകാരമാണ് വന്ദേഭാരത് കാസർക്കോട് വരെ നീട്ടിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ എംപിക്കെതിരെയുള്ള ട്രോളുകൾ നിറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button