Latest NewsNewsIndia

കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മുംബൈ: കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി(30) ആണ് അറസ്റ്റിലായത്. ഷാഹു നഗർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റത്തിന് കാമുകി അജമതുൻ അൻസാരിയെയും (21) പൊലീസ് പിടികൂടി.

മൂന്ന് വർഷമായി ഇവർ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ, തന്നെ വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും രണ്ട് ദിവസത്തിനുള്ളിൽ ഒഴിവാക്കണമെന്ന് കാമുകി റഹ്മത്ത് അലിയോട് പറഞ്ഞു. തുടർന്നാണ് യുവാവ് മകനെ കൊലപ്പെടുത്തിയത്. ചീസ് ബോൾ വാങ്ങനെന്ന വ്യാജേന റഹ്മത്ത് മകനെ മാഹിമിലെ ഹയാത്ത് കോമ്പൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് റഹ്മത്ത് അലി സമീപത്തെ കണ്ടൽക്കാടുകളിൽ തള്ളി. പൊലീസ് മൃതദേഹം കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button