Latest NewsNewsLife StyleHealth & Fitness

ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ചെയ്യേണ്ടത്

പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍ കുത്തിവെപ്പു നടത്തേണ്ടി വരും. അപ്പോഴൊക്കെ അവര്‍ വേദന കടിച്ചമര്‍ത്തുകയാണ്. എന്നാല്‍, ഇനി മുതല്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ഒരുകാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി.

സൗകര്യപ്രദമായ രീതിയിലും കുറഞ്ഞ വേദനയോടു കൂടിയും ഇന്‍സുലിന്‍ നല്‍കാനായി ഇന്‍സുലിന്‍ പമ്പുകള്‍ ലഭ്യമാണ്. ഏതു പ്രായക്കാര്‍ക്കും ഇതുപയോഗിക്കാം. അതിനാല്‍ തന്നെ, ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുന്ന രീതിക്ക് ഇപ്പോള്‍ ജനപ്രീതി വര്‍ദ്ധിച്ചു വരികയാണ്.

Read Also : കത്തെഴുതിയ ഊമയുടെ പേര് സേവ്യറിനു പകരം സലാവുദീനായാലുള്ള അവസ്ഥ ന്റെയ്യപ്പാ : വിവാദ കുറിപ്പുമായി സന്ദീപാനന്ദ ഗിരി

തുടര്‍ച്ചയായി ഗ്ലൂക്കോസ് നിരീക്ഷിക്കുന്നതിനുള്ള ഉപകരണവും ഇതിനോടൊപ്പമുണ്ടാകും. ഒരു ബട്ടണ്‍ അമര്‍ത്തി ഇന്‍സുലിന്‍ നല്‍കാനാവുന്നതും കൊണ്ടു നടക്കാനാവുന്നതുമായ ഇത് വസ്ത്രത്തിനുള്ളില്‍ ധരിച്ച് ശരീരവുമായി ബന്ധിപ്പിക്കുകയും ചെയ്യാം. തന്നെയുമല്ല കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ ആശ്വാസവും സ്വാതന്ത്ര്യവും നല്‍കുന്നതുമാണ് ഇന്‍സുലിന്‍ പമ്പുകള്‍.

shortlink

Related Articles

Post Your Comments


Back to top button