ThrissurLatest NewsKeralaNattuvarthaNews

പെട്രോൾ പമ്പിനോട് ചേർന്ന ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തി: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

അസം സ്വദേശി ഭാരത് (29) ബംഗാൾ സ്വദേശി വിഷ്ണു (32) എന്നിവരാണ് പിടിയിലായത്

തൃശൂർ: പെട്രോൾ പമ്പിലെ ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം സ്വദേശി ഭാരത് (29) ബംഗാൾ സ്വദേശി വിഷ്ണു (32) എന്നിവരാണ് പിടിയിലായത്. കൊരട്ടിയിൽ ഡാൻസഫ് ടീമും പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ദേശീയപാതയിൽ കൊരട്ടി ജെ ടി എസ് ജംഗ്ഷന് സമീപത്തെ എച്ച്പി പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന റസറ്റോറന്റിലെ ജീവനക്കാരാണ് അറസ്റ്റിലായ അന്യസംസ്ഥാന തൊഴിലാളികൾ. റസ്റ്റോറന്റിന് പുറകിൽ ഇവർ താമസിക്കുന്ന ഭാഗത്താണ് ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.

Read Also : എഐ ക്യാമറയുടെ വിവരങ്ങൾ സർക്കാർ പുറത്തുവിടണം: വി ഡി സതീശൻ

കൊരട്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചാലക്കുടി എക്സെസ് ഇൻസ്പെക്ടർ എസ് ബിജു ദാസിന്റെ സാന്നിദ്ധ്യത്തിൽ ഇത് കഞ്ചാവ് ചെടികൾ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊരട്ടി എസ് എച്ച് ഒ ബി കെ അരുൺ തൃശൂർ റൂറൽ ഡാൻസഫ് എസ്ഐ. സ്റ്റീഫൻ വി.ജി, ഗ്രേഡ് എസ്ഐ ജയകൃഷ്ണൻ, ഡാൻസഫ് ടീം അംഗങ്ങളായ ജോബ്, സി എ, ഷൈൻ ടി ആർ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ബിനു, മിഥുൻ. ആർ. കൃഷ്ണ, ഷറഫുദ്ധീൻ, മാനുവൽ എംവി, എസ് ഐ മാരായ മുഹമദ് ഷിഹാബ് കുട്ടമ്മശ്ശേരി സിദ്ധിഖ് അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button