KeralaLatest NewsNews

വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് ബലാത്സം​ഗം ചെയ്തു: അറസ്റ്റിലായ യുവാവ് രണ്ട് കുട്ടികളുടെ പിതാവ് 

തൃശ്ശൂർ: വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് പലതവണ ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് രണ്ട് കുട്ടികളുടെ പിതാവ്. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

തന്നെ പ്രണയം നടിച്ച് ബലാത്സം​ഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന യുവതിയുടെ പരാതിയെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവതിയെ കുന്നംകുളത്തുള്ള ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കി. തുടർന്ന് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. എരുമപ്പെട്ടി എസ്ഐ ടിസി അനുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button