Latest NewsNewsIndia

ജമ്മു കശ്മീർ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ഒരു കോടി രൂപ സഹായധനം നൽകുമെന്നാണ് പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൂഞ്ചിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് പേരിൽ നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്.

Read Also: മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ സംഭവം: അന്വേഷണം പൊഴിയൂർ സ്വദേശിയായ യുവതിയിലേക്ക്

അതേസമയം, സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നിരിക്കുകയാണ്. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിൽ ജമ്മുവിലാണ് യോഗം ചേർന്നത്. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിലെ സുരക്ഷയും യോഗം വിലയിരുത്തി. അതേസമയം, പൂഞ്ചിലെ വന മേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയതിരുന്നു. ഇവിടെ തെരച്ചിൽ പുരോഗമിക്കുകയാണ്. ആകാശ മാർഗവും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

Read Also: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം: ഈ തീയതികളിലെ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കും

shortlink

Related Articles

Post Your Comments


Back to top button