Poonch Terror Attack: പൂഞ്ച് ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു, ജമ്മു കാശ്മീരിൽ കനത്ത ജാഗ്രത

Poonch Terror Attack: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 09:57 AM IST
  • പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു
  • സംഭവത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്

Trending Photos

ന്യൂഡൽഹി: Poonch Terror Attack: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.  സംഭവത്തിന് പിന്നാലെജമ്മു കാശ്മീരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.  സംഭവത്തിന്റെ സ്ഥിതിഗതികൾ [പ്രധാനമന്ത്രി വിലയിരുത്തി.  ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.  അക്രം നടത്തിയ ഭീകരരെ തിരയുന്നുണ്ട്.  

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഇങ്ങനൊരു സംഭവം ഉണ്ടാകുന്നത്.  അതുകൊണ്ടുതന്നെ ഇതിനെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നതും. സംഭവം നടന്ന ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.  ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഭീംബര്‍ ഗലി പ്രദേശത്തിന് സമീപമായിരുന്നു അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്.  ആ സമയം പ്രദേശത്ത് കനത്ത മഴയായിരുന്നു അതിനെ  മുതലെടുത്താണ് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചതെന്നും ഇതിനെ തുടർന്നാണ് 5 സൈനികർ വീരമൃത്യു വരിച്ചതെന്നുമാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories