KeralaLatest NewsNews

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ 

കോട്ടയം:  പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകീട്ടു വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. ഇതു ചോദ്യം ചെയ്ത പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെന്നാണ് കേസ്.

അച്ഛനും അമ്മയും വീട്ടിൽ നിന്നു മാറിത്താമസിക്കാൻ പറഞ്ഞിട്ടും മാറാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. എരുമേലി എസ്എച്ച്ഒ വിവി  അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button