Latest NewsKeralaNews

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം.

ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നിലവിലുളള പെര്‍മിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീര്‍ഘദൂര റൂട്ടുകളിലെ കെഎസ്ആര്‍ടിസിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.

shortlink

Related Articles

Post Your Comments


Back to top button