Kallanum Bhagavathiyum
KeralaLatest News

കാണാതായ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കൊല്ലരുകണ്ടിയെ(54) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.

പരപ്പന്‍പൊയിലിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചക്ക് രണ്ടരയോടെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ആത്മഹത്യയാണോ കിണറ്റിൽ അബദ്ധത്തിൽ വീണു മരിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല.

പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭര്‍ത്താവ്. മാതാവിനൊപ്പമാണ് ഹാജറ താമസിച്ചിരുന്നത്. മക്കളില്ല. . രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി എച്ച് സെന്റര്‍ വളന്റീയറുമായിരുന്നു. മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, താമരശ്ശേരി അർബൻ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button