Kallanum Bhagavathiyum
KasargodKeralaNattuvarthaLatest NewsNews

കാസർ​ഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കി

കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്

കാസർ​ഗോഡ്: കാസർ​ഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന്, പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈജുവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read Also : തൊടുപുഴയിൽ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു: വീട്ടിൽ പണിക്ക് വന്നയാൾ അറസ്റ്റിൽ 

ഭാര്യയും മകളോടുമൊപ്പം വര്‍ഷങ്ങളായി കാസര്‍​ഗോഡാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസം.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button