Kallanum Bhagavathiyum
KeralaLatest NewsNews

പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുത്തേക്കും: മുതിർന്ന ഐപിഎസുകാരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

നിലവിലുള്ള പോലീസ് മേധാവി അനിൽ കാന്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്

സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് 8 മുതിർന്ന ഐപിഎസകാരുടെ പട്ടിക പൊതു ഭരണ വകുപ്പ് കേന്ദ്രസർക്കാറിന് കൈമാറി. നിലവിലുള്ള പോലീസ് മേധാവി അനിൽ കാന്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തുള്ള അഞ്ചും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നും ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിതിൻ അഗർവാൾ, കെ. പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ടി.കെ വിനോദ് കുമാർ, സഞ്ജീബ് കുമാർ പട്ജോഷി, യോഗേഷ് ഗുപ്ത, ഹരിനാഥ് മിശ്ര, രാവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിൽ ഒന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമ പാനൽ തയ്യാറാക്കിയതിനു ശേഷം അവ സർക്കാറിന് കൈമാറുന്നതാണ്.

Also Read: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്: കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച പണം പിടികൂടി

shortlink

Related Articles

Post Your Comments


Back to top button