Kallanum Bhagavathiyum
Latest NewsKeralaIndia

ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ മെഡിക്കൽ ബോർഡ് വിലയിരുത്തണം: സഹോദരൻ അലക്‌സ് വി ചാണ്ടി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി അടിയ്ക്കടി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാണ് സഹോദരന്‍ അലക്‌സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്‌സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജിന് അയച്ച പരാതിയില്‍ അലക്‌സ് വി ചാണ്ടി കുറ്റപ്പെടുത്തുന്നു. നിലവില്‍ ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ബാംഗ്ലൂര്‍ ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നു.

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button