Kallanum Bhagavathiyum
KeralaLatest NewsNews

പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15 ൽ ഉണ്ടായിരുന്ന ആനയാണ് പാറമേക്കാവ് ദേവീദാസൻ.

2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളിൽ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി. കഴിഞ്ഞ പൂരത്തിനും ദേവീദാസനാണ് കൊടിയേറ്റ് നാളിൽ തിടമ്പേറ്റിയത്.

ആരോഗ്യ സ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകാറില്ലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button