Bathinda Army Camp Firing: ബത്തിൻഡ സൈനിക ക്യാമ്പില്‍ വെടിവെപ്പ്, 4 പേർ മരിച്ചു

Bathinda Army Camp Firing: ബത്തിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ മരിച്ചു. ഇന്ന് പുലർച്ചെ 4.30-ഓടെയാണ് പഞ്ചാബിലെ ബത്തിൻഡയിലെ മിലിട്ടറി സ്‌റ്റേഷന് നേരെ വെടിവെപ്പുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 10:55 AM IST
  • ബത്തിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ മരിച്ചു. ഇന്ന് പുലർച്ചെ 4.30-ഓടെയാണ് പഞ്ചാബിലെ ബത്തിൻഡയിലെ മിലിട്ടറി സ്‌റ്റേഷന് നേരെ വെടിവെപ്പുണ്ടായത്.

Trending Photos

Bathinda, Punjab: പഞ്ചാബിലെ ബത്തിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ മരിച്ചു. ഇന്ന് പുലർച്ചെ (ബുധനാഴ്ച) 4.30-ഓടെയാണ് പഞ്ചാബിലെ ബത്തിൻഡയിലെ മിലിട്ടറി സ്‌റ്റേഷന് നേരെ വെടിവെപ്പുണ്ടായത്. 

കോമ്പിംഗ് ഓപ്പറേഷൻ നടക്കുന്നതായും, പ്രദേശം പൂര്‍ണ്ണമായും മിലിട്ടറി വളഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്.  

പുലർച്ചെ 4.35ഓടെയാണ് വെടിവെപ്പ് നടന്നതെന്ന് ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. "സ്റ്റേഷൻ ക്വിക്ക് റിയാക്ഷൻ ടീമുകൾ സജീവമാക്കിയിട്ടുണ്ട്. ആര്‍മി പ്രദേശം വളയുകയും സീൽ ചെയ്യുകയും ചെയ്തു. തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാല് മാരകമായ മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുകയാണ്", പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഏറെ സുരക്ഷിതമായ സൈനിക ക്യാമ്പില്‍ ഏതെങ്കിലും സൈനികൻ മറ്റുള്ളവർക്ക് നേരെ വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക വിവരം നൽകുന്നതെന്ന് ബതിൻഡ എസ്എസ്പി ഗുൽനീത് ഖുറാന പറഞ്ഞു. എന്നാല്‍, ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

ഇത് ഒരു Updating Story ആണ്. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

More Stories