Kallanum Bhagavathiyum
Latest NewsNewsIndia

ബിജെപിക്ക് എതിരെ കോണ്‍ഗ്രസിനും രാഹുലിനും ഒറ്റയ്ക്ക് പോരാടാനാകില്ല, ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമാകാന്‍ ജനതാദള്‍ യുണൈറ്റഡ് അദ്ധ്യക്ഷന്‍ ലാലന്‍ സിംഗും എത്തിയിരുന്നു.

Read Also; കാമുകനുമായി സെക്സ് ചാറ്റ്, വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ച; കൈയ്യോടെ പിടിച്ചപ്പോൾ കൊലപാതകം

2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷത്തെ ഐക്യപ്പെടുത്തി ബിജെപിക്കെതിരെ പോരാടുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് വിവരം. പ്രതിപക്ഷത്തെ ഒന്നിച്ച് നിര്‍ത്താനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് കൂടിക്കാഴ്ചയെ രാഹുല്‍ വിശേഷിപ്പിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button