Kallanum Bhagavathiyum
IdukkiLatest NewsKeralaNattuvarthaNews

ഹോട്ടലുടമകൾ തമ്മിൽ വാക്കേറ്റവും പിന്നാലെ തമ്മിലടിയും : കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : താമരശ്ശേരിയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരില്‍ നിന്നും കണ്ടെത്തി

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ഹോട്ടലുടമകൾ തമ്മിലുള്ള വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.

Read Also : 10 വയസുകാരിക്ക് ക്രൂരപീഡനം: രക്തസ്രാവമുണ്ടായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ കളിമണ്ണും മണലും കുത്തിനിറച്ചു- പ്രതി പിടിയിൽ

സംഭവത്തിൽ, ശാന്തന്‍പാറ പൊലീസ് കേസെടുത്തു. നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button