Kallanum Bhagavathiyum
MollywoodLatest NewsKeralaNewsEntertainment

ബന്ധം വേർപിരിഞ്ഞുകഴിഞ്ഞാൽ കുട്ടി ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്: കുടുംബ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ഷൈൻ

കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്.

വിവാദങ്ങളില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. വിവാഹത്തെക്കുറിച്ച്‌ തുറന്നു പറയുന്ന ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. അടിയുടെ ടീസര്‍ കണ്ടു എന്ന് അവതാരക പറയുമ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, താലികെട്ടാന്‍ പഠിപ്പിച്ചു അഹാന എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല എന്നും ഷൈന്‍ പറയുന്നുണ്ട്.

‘എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം’ എന്നാണ് ഷൈന്‍ പറയുന്നത്. എന്നാല്‍ കുഞ്ഞിനെ കാര്യം ഷൈന്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ എന്ന് അവതാരക ചോദിക്കുമ്പോള്‍ കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്നാണ് ഷൈന്‍ തിരിച്ചു ചോദിക്കുന്നത്.

read also: ഭൂമി രജിസ്‌ട്രേഷൻ: കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

‘കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കണ്‍ഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. അല്ലെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ. സ്ത്രീ ഭൂമി അല്ലെ എല്ലാവരും ചവിട്ടി നടക്കുകയല്ലേ സഹിക്കേണ്ടി വരും. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതില്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്’- ഷൈൻ ടോം ചാക്കോ പറഞ്ഞു.

shortlink

Post Your Comments


Back to top button