Kallanum Bhagavathiyum
Latest NewsNewsLife StyleHealth & Fitness

ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാം

ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും ചെയ്യുക. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആഹാരം കഴിച്ചതിന് ശേഷം ഒരിക്കലും വര്‍ക്കൗട്ട് ചെയ്യരുത്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളും വയറ്റിൽ അസ്വസ്ഥതകളും ഉണ്ടാക്കും. ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നതും ആരോഗ്യത്തിന് ദോഷമാണ്. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് വയറ്റിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.

Read Also : മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്

ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മാത്രമേ വെള്ളം കുടിക്കാവൂ. ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ ഉമിനീരിന് കഴിയും. എന്നാൽ, ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കും. ചിലർ ഭക്ഷണത്തിന് ശേഷം പഴം കഴിക്കാറുണ്ട്. ഇത് ചിലപ്പോൾ നെഞ്ചെരിച്ചിലിന് കാരണമാകും. കൂടാതെ, ഭക്ഷണശേഷം കുളിക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് ദോഷമാണ്.

 

shortlink

Related Articles

Post Your Comments


Back to top button