Kallanum Bhagavathiyum
AlappuzhaLatest NewsKeralaNattuvarthaNews

ശക്തമായ കാറ്റിൽ തെങ്ങ് വീണ് കർഷകന് ദാരുണാന്ത്യം

തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്

എടത്വാ: ശക്തമായ കാറ്റിൽ നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്.

Read Also : ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ, വിവരാകാശ രേഖ പുറത്ത്

ഇന്നലെ രാത്രി 8.45-ഓടെയാണ് സംഭവം. വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തു വെച്ച് ഗിരീശൻ മരിച്ചിരുന്നു. തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്. നെൽകർകനും ക്ഷീര കർഷകനുമായ ഗിരീശൻ കോവിഡ് കാലത്ത് തലവടി പ്രദേശത്തെ വിവധ സ്ഥലങ്ങളിലുള്ള വീടുകളിൽ പശുവിനെ കറന്ന് പാൽ മിൽമയിൽ എത്തിക്കുന്ന ചുമതല നടത്തിയിരുന്നു.

Read Also : മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. ഭാര്യ ഗീത. മക്കൾ: ശ്യം, ശരത്ത്.

shortlink

Related Articles

Post Your Comments


Back to top button