Karnataka Election 2023: തിരഞ്ഞെടുപ്പ് ആവേശത്തില്‍ BJP, ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത് 52 പുതുമുഖങ്ങള്‍

Karnataka Election 2023:  കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച പാർട്ടിയുടെ 189 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 10:45 PM IST
  • കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച പാർട്ടിയുടെ 189 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Trending Photos

Karnataka Election 2023:  കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള പൂര്‍ണ്ണ പരിശ്രമത്തിലാണ് BJP. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു.  കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച പാർട്ടിയുടെ 189 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 

BJP ആദ്യം പുറത്തിറക്കിയ പട്ടികയില്‍  189 സ്ഥാനാർത്ഥികളാണ് ഇടം നേടിയത്. ഇവരില്‍ 52 പുതുമുഖങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് പ്രത്യേകത. യെദിയൂരപ്പയുടെ മകനും ഇത്തവണ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നു.  കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും. അതേസമയം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗ്ഗാവ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. 

സംസ്ഥാന മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലും  സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകർ ചിക്കബല്ലാപ്പൂരിലും ഡോ.അശ്വത്നാരായണൻ മല്ലേശ്വരം സീറ്റിലും  മത്സരിക്കും. അതേസമയം, 
സംസ്ഥാന മന്ത്രി ആർ അശോക് പത്മനാഭനഗർ, കനകപുര എന്നീ രണ്ട് സീറ്റുകളിൽ മത്സരിക്കും. 
 
കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 നും വോട്ടെണ്ണൽ മെയ് 13 നും നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഏപ്രിൽ 13 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. 

കർണാടകയിൽ കേവലഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താൻ ലക്ഷ്യമിടുന്ന ബിജെപി നിയമസഭയിലെ ആകെയുള്ള 224 സീറ്റിൽ 150 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്....  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന BJP കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന ഭീഷണി മറികടന്ന് അധികാരം നിലനിര്‍ത്താമെന്ന ഉറപ്പിലാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

More Stories