Kallanum Bhagavathiyum
KozhikodeLatest NewsKeralaNattuvarthaNews

റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

ബാലുശ്ശേരി സ്വദേശി ഷൈനി ആണ് മരിച്ചത്

കോഴിക്കോട്: റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ യുവതി മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനി ആണ് മരിച്ചത്.

Read Also : അബദ്ധത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് 88,000 രൂപ! ഞെട്ടിത്തരിച്ച് ഗൂഗിൾ പേ ഉപഭോക്താക്കൾ

മെഡിക്കൽ കോളജ് ജംങ്ഷനിൽ മുക്കം-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ച് കടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയി​ലേക്ക് മാറ്റിയത്.

Read Also : ജീവിച്ചിരിക്കുന്നിടത്തോളം മദ്യനിരോധനം അനുവദിക്കില്ല: മദ്യം കുടിച്ച് മനുഷ്യൻ മരിക്കുന്നില്ലെന്ന് മന്ത്രി

അപകടത്തിൽ ഷൈനിയുടെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button