Kallanum Bhagavathiyum
Latest NewsNewsIndia

ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീർ കാണിക്കാൻ പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം

പരമാവധി 680 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും

സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാശ്മീർ. ഇത്തവണ ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീരിന്റെ സൗന്ദര്യം കാണിക്കാൻ പുതിയ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ട്രാവൽ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കാശ്മീർ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനായ ഉല റെയിലിലാണ് യാത്ര. ഏപ്രിൽ 17-ന് മധുരയിൽ നിന്നും ട്രെയിൻ പുറപ്പെടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. 16 ദിവസം നീണ്ടുനിൽക്കുന്നതാണ് യാത്ര. പരമാവധി 680 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും.

Also Read: സേവാഭാരതിയ്ക്ക് ഭൂമി നല്‍കിയ ചേറു അപ്പാപ്പന് ഈസ്റ്റര്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദക്ഷിണേന്ത്യൻ ഭക്ഷണം, ഹോട്ടൽ താമസം, കാഴ്ചകൾ കാണാനുള്ള വാഹനം, മലയാളി ടൂർ മാനേജർ, കോച്ച് സെക്യൂരിറ്റി ട്രാവൽ ഇൻഷുറൻസ് എന്നിവയാണ് പാക്കേജിൽ അടങ്ങിയിട്ടുള്ളത്. റെയിൽ ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 38,000 രൂപ മുതൽ 57,876 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

shortlink

Related Articles

Post Your Comments


Back to top button