Kallanum Bhagavathiyum
Latest NewsKeralaUAENewsInternationalGulf

മുഖ്യമന്ത്രി അടുത്ത മാസം യുഎഇ സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. നാലു ദിവസത്തേക്കാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

Read Also: സൗത്ത് ഇന്ത്യയെ ലക്ഷ്യമിട്ട് ഐഎസ്, ആക്രമിക്കാന്‍ സ്ഥിരമായി ആഹ്വാനം: ഷാഹ്‌റൂഖിന് ഐഎസ് വേരുകള്‍ ഉണ്ടോ എന്ന് അന്വേഷണം

നാല് ദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മെയ് ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. പൊതുജന സംവാദം അടക്കം വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

Read Also: ഷാറൂഖ് സെയ്ഫിയെ സംബന്ധിച്ച് അടിമുടി ദുരൂഹത, ദുരൂഹത മാറ്റാന്‍ കേന്ദ്ര ഏജന്‍സികള്‍

shortlink

Related Articles

Post Your Comments


Back to top button