Kallanum Bhagavathiyum
Latest NewsNewsIndiaInternational

അനുഗ്രഹം തേടിവന്ന ആൺകുട്ടിയുടെ ചുണ്ടിൽ ഉമ്മ വെച്ചു; ദലൈലാമയ്ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ഉമ്മ വച്ച ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വിവാദത്തിൽ. ഉമ്മ വച്ചതിനു ശേഷം തന്റെ നാവ് നക്കാൻ കുട്ടിയോട് ദലൈലാമ ആവശ്യപ്പെടുകയും ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് കേസെടുക്കണമെന്ന ആവശ്യം ശക്തമായത്. അനുഗ്രഹം തേടി കുട്ടി എത്തിയപ്പോഴാണ് അദ്ദേഹം ചുണ്ടിൽ ചുംബിച്ചത്.

ഇന്ത്യക്കാരനായ കുട്ടിയോടായിരുന്നു ദലൈലാമയുടെ ഈ പെരുമാറ്റം. നിരവധി പേരാണ് ടിബറ്റൻ ആത്മീയ നേതാവിനെതിരെ രംഗത്തുവന്നത്. എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. തീർത്തും അനുചിതവും ആർക്കും നീതീകരിക്കാനാവാത്തതുമായ ​പ്രവൃത്തിയാണ് ലാമയിൽ നിന്നുണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടി. കുട്ടിയെ അപമാനിക്കുകയും ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ച് ലാമയ്ക്കെതിരെ കേസെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

‘ഞങ്ങളെന്താണ് കാണുന്നത്. ഇത് ദലൈലാമ തന്നെയാണോ? കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം’- എന്നാണ് ഒരാളുടെ ട്വീറ്റ്. 2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണമുള്ളയാളാവണമെന്ന ദലൈലാമയുടെ പരാമർശവും വിവാദമായിരുന്നു. ഇതോടെ ദലൈലാമ മാപ്പു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button