Kallanum Bhagavathiyum
KeralaLatest NewsNews

യുവാവ് കിണറ്റിൽ വീണ് മരിച്ചു: അപകടം ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

പെരുമ്പാവൂർ: കൊച്ചിയിൽ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷ് എന്ന മനുവാണ് മരിച്ചത്. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന മനു അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Read Also: ആർ.എസ്.എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു: രൂക്ഷ വിമർശനവുമായി എം.എ ബേബി

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. മനീഷിന്റെ ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. ഭാര്യയുമായി ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മനീഷ്. സംസാരത്തിനിടെ പെട്ടന്ന് ഫോൺ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്നു ഭാര്യ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് പരിസരവാസികളെത്തി നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടത്.

Read Also: രാഹുല്‍ വിദേശത്തുപോയി ആരെയൊക്കെ കാണുന്നുണ്ടെന്നറിയാം, കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതലൊന്നും പറയുന്നില്ല: ഗുലാം നബി

shortlink

Related Articles

Post Your Comments


Back to top button