Kallanum Bhagavathiyum
KeralaLatest NewsNews

തൃക്കുന്നപ്പുഴയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും ബന്ധുക്കൾ തട്ടികൊണ്ട് പോയതായി പരാതി

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും ബന്ധുക്കൾ തട്ടികൊണ്ട് പോയതായി പരാതി. വാഹനത്തിലെത്തിയ സംഘം ഭർത്താവിനെയും ഭർതൃമാതാവിനെയും മർദ്ദിച്ച ശേഷം കർണാടക സ്വദേശിനിയായ യുവതിയെ തട്ടികൊണ്ട് പോവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.

കഴിഞ്ഞ മാസം 28നാണ് തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവിനൊപ്പം യുവതി കേരളത്തിൽ എത്തുന്നത്. അടുത്ത ദിവസം തന്നെ വിവാഹവും നടന്നു. വിവാഹത്തിന് പങ്കെടുക്കാൻ യുവതിയുടെ വീട്ടുകാരും എത്തിയിരുന്നു. എന്നാൽ വിവാഹ ശേഷം മടങ്ങിവരാൻ ബന്ധുക്കൾ യുവതിയെ നിർബന്ധിച്ചിരുന്നു.

ഇതിന് ശേഷമാണ് കർണാടകയിൽ നിന്നും ബന്ധുക്കളെത്തി യുവതിയെ തട്ടികൊണ്ട് പോയത്. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button