Kallanum Bhagavathiyum
Latest NewsKeralaEntertainment

‘എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മകൊടുത്തെന്നൊക്കെ ലാലങ്കിള്‍ പറഞ്ഞൂന്ന് പറഞ്ഞു’- വിനീത്

ചാനല്‍ പരിപാടിക്കിടെ മോഹന്‍ലാല്‍ ശ്രീനിവാസന്റെ കവിളില്‍ ഉമ്മ കൊടുക്കുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചായിരുന്നു എങ്ങും ചര്‍ച്ച. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീനിവാസൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇത് മോഹൻലാലിനെ ആരാധിക്കുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കി.

‘മോഹന്‍ലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നതെന്ന് അന്നാണ് മനസിലായത്.’- എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. മോഹന്‍ലാലിനെ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ, മോഹന്‍ലാല്‍ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച്‌ വിനീത് ശ്രീനിവാസന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘സുചിയാന്റി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ശ്രീനി വന്നത് എനിക്ക് ഭയങ്കര സന്തോഷമായെന്ന് ആന്റിയുടെ അടുത്ത് ലാലങ്കിള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മകൊടുത്തെന്നൊക്കെ ലാലങ്കിള്‍ പറഞ്ഞൂന്ന് പറഞ്ഞു. ഇതൊക്കെ കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ വരുന്നത്.

‘അച്ഛന് എന്താ തോന്നിയതെന്ന് ചോദിച്ചു. കുറേനാളുകള്‍ക്ക് ശേഷം ഇത്രയും വര്‍ഷം ജോലിചെയ്തിരുന്നവരുടെയടുത്ത് പോയപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞു. അവിടെ എല്ലാവരും അച്ഛനെ നന്നായി കെയര്‍ ചെയ്തു.അന്നത്തെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും അച്ഛന് നല്ല ഊർജം ഉണ്ടായിരുന്നു.’ – എന്നാണ് വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button