Kallanum Bhagavathiyum
Latest NewsKeralaNews

സേവാഭാരതിയ്ക്ക് ഭൂമി നല്‍കിയ ചേറു അപ്പാപ്പന് ഈസ്റ്റര്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തൃശൂര്‍ : സേവാഭാരതിക്ക് അരക്കോടി വില വരുന്ന ഭൂമി വിട്ടു നല്‍കിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റര്‍ ആശംസ അറിയിച്ചു. കുന്നംകുളത്തെ ചേറു അപ്പാപ്പന്റെ വീട്ടിലെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ആശംസാ കാര്‍ഡ് കൈമാറിയത്. തൃശൂര്‍ കുന്നംകുളം ചൊവ്വൂര്‍ സ്വദേശി 75 കാരനായ ചേറു അപ്പാപ്പന്‍ തന്റെ ഭൂമി സേവാ കേന്ദ്രം നിര്‍മ്മിക്കാനായി സേവാഭാരതിക്ക് പതിച്ചു നല്‍കിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. നാട്ടിലെ ജനങ്ങള്‍ക്ക് സൗകര്യമാകുന്ന രീതിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സമ്മതമാണെങ്കില്‍ തന്റെ 18 സെന്റ് വിട്ടുതരാന്‍ തയ്യാറാണെന്ന് അദ്ദേഹം ചൊവ്വന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ അജിത വിശാലിനെ അറിയിക്കുകയായിരുന്നു.

Read Also: തങ്ങളുടെ സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കാന്‍ ലേലം സിനിമയിലെ ഹിറ്റ് ഡയലോഗുമായി അധ്യാപകര്‍

സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം വസ്തുവില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഒരു സേവന കേന്ദ്രം ആരംഭിക്കാനും നിര്‍ദ്ദേശിച്ചു. പിന്നാലെ ചേറു അപ്പാപ്പനും മകന്‍ വര്‍ഗ്ഗീസും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വസ്തു കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button