Kallanum Bhagavathiyum
Latest NewsKeralaNews

ലഹരിവേട്ട: നാലു പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്ന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപയോളം വില വരുന്ന, 22.471 ഗ്രാം ഹെറോയിൻ എക്‌സൈസ് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നാണ് ലഹരിവേട്ട നടത്തിയത്. അസം നാഗോൺ സ്വദേശി നിസ്സാമുദ്ദീൻ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also: ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് 15 മണിക്കൂര്‍, പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചതായി സൂചന

അറക്കപ്പടി ഭാഗത്തെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളെക്കുറിച്ചുള്ള എറണാകുളം IB യുടെ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പെരുമ്പാവൂർ റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ആർ ജി മധുസൂദനൻ, പ്രിവന്റീവ് ഓഫീസർമാരായ പി കെ വിജയൻ, ഒ എൻ അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അമൽ മോഹനൻ, എക്‌സൈസ് ഡ്രൈവർ സക്കിർ ഹുസ്സൈൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

അതേസമയം, കുന്നംകുളം പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് മൂന്ന് തമിഴ്നാട് സ്വദേശികളെ ഹാഷിഷ് ഓയിലുമായി പിടികൂടി. 687 ഗ്രാം ഹാഷിഷ് ഓയിൽ വാഹനത്തിൽ കടത്തി കൊണ്ടു വന്ന ജോൺ ഡേവിഡ്, വിഘ്നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം എക്‌സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്

shortlink

Related Articles

Post Your Comments


Back to top button