Delhi-Bengaluru IndiGo Flight: ഇൻഡി​ഗോ വിമാനത്തിൽ മദ്യലഹരിയിൽ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

Drunk IndiGo Passenger: എമർജൻസി വിൻഡോ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെതിരെ കേസെടുത്തതായി ഇൻഡിഗോ പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 01:34 PM IST
  • മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിക്കുകയായിരുന്നു
  • വെള്ളിയാഴ്ച രാവിലെ 7.56ന് ഐജിഐ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട 6E 308 നമ്പർ വിമാനത്തിലാണ് സംഭവം

Trending Photos

ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ച് യാത്രക്കാർ. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിക്കുകയായിരുന്നു. 40 വയസുള്ള യാത്രക്കാരനെതിരെ കേസെടുത്തതായി ഇൻഡിഗോ പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 7.56ന് ഐജിഐ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട 6E 308 നമ്പർ വിമാനത്തിലാണ് സംഭവം. "ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ മദ്യപിച്ച അവസ്ഥയിൽ എമർജൻസി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ചു" എന്നാണ് സംഭവത്തെക്കുറിച്ച് ഇൻഡിഗോ വ്യക്തമാക്കുന്നത്.

"സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ, വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് ഉചിതമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തെത്തുടർന്ന്, വിമാനത്തിന്റെ സുരക്ഷിതയിൽ പ്രശ്നങ്ങൾ ഉണ്ടായില്ല" എന്നും എയർലൈൻസ് അറിയിച്ചു. ബംഗളൂരുവിൽ എത്തിയ ശേഷം യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

More Stories