Kallanum Bhagavathiyum
Latest NewsIndia

അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍: കോൺഗ്രസിന് അമ്പരപ്പ്

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍വീഴ്ത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍‌ അദാനിക്കെതിരായ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനെ പിന്തുണയ്ക്കുന്നില്ല.

രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണം വേണം. പാര്‍ലമെന്‍റില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് വ്യത്യസ്തമായ നിലപാടാണ് ഉണ്ടായിരുന്നെന്നും പവാര്‍ പറയുന്നു.

രാജ്യത്തെ ഒരു വ്യവസായ ശ്യംഖലയെ ഉന്നമിട്ടുള്ള നീക്കമാണിതെന്ന് അദാനി ഗ്രൂപ്പിനെ പിന്തുണച്ച്‌ പവാര്‍ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് അമിതമായ പ്രധാന്യം നല്‍കുകയാണ്. ഹിന്‍ഡന്‍ബര്‍ഗിന്‍റെ പശ്ചാത്തലം അറിയില്ല. ‌പാര്‍ലമെന്‍റില്‍ ഭരണപക്ഷത്തിന് കൃത്യമായ മേധാവിത്വമുള്ള സാഹചര്യത്തില്‍ ജെപിസി അന്വേഷണം ഫലപ്രദമാകില്ലെന്നും പവാര്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ വിദഗ്ധ സമിതിയെ പവാര്‍ പിന്തുണച്ചു.

 

shortlink

Related Articles

Post Your Comments


Back to top button