Kallanum Bhagavathiyum
KeralaLatest News

ഷാരൂഖ് സെയ്ഫിക്ക് ഗുരുതര കരള്‍രോഗം: എലിവിഷം കഴിച്ചതാവാൻ സാധ്യതയെന്ന് സംശയം

കോഴിക്കോട്: തീവണ്ടി ആക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് ഗുരുതര കരള്‍രോഗമെന്ന് ഡോക്ടർമാർ.  എലിവിഷം പോലുള്ളവ അകത്തുചെന്നാലോ എലിപ്പനി ബാധിച്ചാലോ, ചിലർക്ക് കരൾവീക്കമുള്ളപ്പോളോ കാണുന്ന ലക്ഷണമാണ് പരിശോധനയിൽ തെളിഞ്ഞത്. ഇയാളെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.

ഞായറാഴ്ച രാത്രി 9.30-ഓടെ എലത്തൂരിൽ തീവണ്ടിയിൽ തീയിട്ടശേഷം രക്ഷപ്പെട്ട പ്രതി ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments


Back to top button