Kallanum Bhagavathiyum
KeralaLatest News

ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം: കെ.സുരേന്ദ്രനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിൽ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹസിച്ചത്.

പോസ്റ്റ് ഇങ്ങനെ,

ഫലിതബിന്ദുക്കൾ :- ഇന്നത്തെ വാചകം
‘അധികം വെെകില്ല, കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും’.

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ‘ഒരു വലിയ മാറ്റത്തിനാണ് അനിൽ ആന്റണി തുടക്കം കുറിച്ചിരിക്കുന്നത്. അനിൽ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസാണ്.

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ്, സിപിഐഎം നേതാക്കൾ ബിജെപിയിൽ ചേരും. യുവാക്കൾക്ക് മാതൃകയാണ് നരേന്ദ്ര മോദി. മോദിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരും. കേരളത്തിൽ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും,’ സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button