Kallanum Bhagavathiyum
KeralaLatest NewsNews

പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് യുവാക്കൾ അറസ്റ്റിലായത്. അരീക്കോട് സ്വദേശി വടക്കയിൽ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂർ സി ഐ പി വിഷ്ണു, എസ്‌ഐ ടി എം സജിനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നൽകി ഇവർ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. 16 വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: പെണ്ണ് കേസുപോലെ, ലഹരി കേസുപോലെ മ്ലേച്ഛം ആണോ അനിൽ ആൻ്റണിയുടെ രാഷ്ട്രീയ രംഗപ്രവേശം, ജനങ്ങൾ തീരുമാനിക്കട്ടെ: അഞ്‍ജു പാർവതി

shortlink

Related Articles

Post Your Comments


Back to top button