Kallanum Bhagavathiyum
KeralaLatest NewsNews

‘അച്ഛനെയും പാർട്ടിയെയും തള്ളിപറയാൻ പറഞ്ഞപ്പോ ഇളകാതെ ഉറച്ച് നിന്ന അവന്റെ പേര് ബിനീഷ് കോടിയേരിയെന്നാണ്’:വാഴ്ത്തി സൈബർ ടീം

കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍​ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. അനിൽ ആന്റണി ബി.ജെ.പി അംഗത്വം എടുത്തതോടെ സി.പി.എം സൈബർ ടീമുകളുടെ വിമർശനങ്ങൾക്ക് ഇരയാവുകയാണ് പിതാവ് എ.കെ ആന്റണി. താനും മകനും രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്ന ആന്റണിയുടെ പ്രസ്താവനയാണ് വിമർശനങ്ങൾ കൂടാൻ കാരണമായത്.

ഇതിനിടെ എ.കെ ആന്റണിയെയും അനിലിനെയും ബിനീഷ് കോടിയേരിയുമായി താരതമ്യം ചെയ്യുകയാണ് സി.പി.എം സൈബർ ടീം. കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് സൈബർ സഖാക്കൾ. ഇവർ വെളുപ്പിക്കാൻ ശ്രമിക്കുന്നത് ബിനീഷ് കോടിയേരിയെ ആണ്. കള്ളക്കേസിൽ കുടുക്കിയപ്പോഴും തിരിച്ചിറങ്ങാൻ കഴിയുമോയെന്ന് പോലും ഉറപ്പില്ലാതെ അഴിയെണ്ണിയപ്പോഴും തന്റെ പാർട്ടിയെ തള്ളിപറയാത്ത ആളാണ് ബിനീഷെന്നും, തെളിവില്ലാത്ത കേസുമായി ചെന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ കണക്കിന് ശകാരിച്ച് ഒരു വർഷത്തിനു ശേഷം ജാമ്യം കൊടുത്ത് പുറത്തു വിടുമ്പോൾ നിലപാടിൽ നിന്ന് അണുവിട ഇളകാതെ ഉറച്ചുനിന്ന ആളാണ് ബിനീഷ് കോടിയേരി എന്നാണ് സൈബർ സഖാക്കളുടെ വീരവാദം.

അതേസമയം, അനിൽ ആന്റണിയുടെ കൂടുമാറ്റം കോൺഗ്രസ് കോട്ടയിൽ വലിയൊരു ആഘാതമാണേൽപ്പിച്ചിരിക്കുന്നത്. സ്വയം പ്രതിരോധിക്കാൻ പോലും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും സാധിക്കുന്നില്ല. ബി.ജെ.പിയുടെ 44–-ാം സ്ഥാപകദിനമായ വ്യാഴാഴ്‌ച പാർടി ദേശീയ ആസ്ഥാനത്ത്‌ കേന്ദ്രമന്ത്രി പിയൂഷ്‌ഗോയൽ ആണ് അനിൽ ആന്റണിക്ക്‌ അംഗത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്ന്‌ അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button