Kallanum Bhagavathiyum
KeralaLatest NewsNews

ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ ഇന്നലെ രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.

കുടുംബശ്രീ നടത്തുന്ന കാന്റീനില്‍ നിന്ന് ഇരുപതോളം പേർ കഞ്ഞി വാങ്ങിയിരുന്നു. ഇതില്‍ 18 ഓളം പേര്‍ കഞ്ഞി കുടിച്ചു. ഇവരില്‍ ഒരാള്‍ക്ക് ആണ് ചത്ത പുഴുവിനെ കിട്ടിയത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചു. കഞ്ഞികുടിച്ചവർക്കൊന്നും ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോഗ്യ വിഭാഗം രാവിലെ കാന്റീൻ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും

shortlink

Related Articles

Post Your Comments


Back to top button